SignIn
Kerala Kaumudi Online
Thursday, 24 September 2026 2.56 AM IST

അദ്വൈതിനെ തോൽപ്പിക്കാനാകില്ല

കൊല്ലം: ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഹൈജംപിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി അദ്വൈത് ബിനു. കഴിഞ്ഞ തവണത്തെ അണ്ടർ 14 വിഭാഗം ഹൈജംപ് സിസേഴ്സിൽ ഒന്നാം സ്ഥാനം നേടിയ അദ്വൈത് ഇത്തവണ അണ്ടർ 16 വിഭാഗത്തിൽ 170 മീറ്റർ ഉയരത്തിൽ ചാടിയാണ് ഒന്നാം സ്ഥാനക്കാരനായത്. കഴിഞ്ഞതവണ 400 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും 600 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഇന്ന് 400 X 100 റിലേയിലും 600 മീറ്റർ ഓട്ടത്തിലും പങ്കെടുക്കും. കൊല്ലം ഇൻഫന്റ് ജീസസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് തിരുമുല്ലവാരം പുതുവീട്ടിൽ കേര ഫാക്ടറി ജീവനക്കാരനായ ബിനുവിന്റെയും വിദ്യയുടെയും മകനാണ്.

മിന്നും താരമായി ആൻഡ്രിയ

ജില്ലാ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ രണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി മിന്നും താരമായി കാരംകോട് വിമല സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആൻഡ്രിയ സൂസൻ ബിനു. അണ്ടർ 12 വിഭാഗം 50 മീറ്റർ ഓട്ടത്തിലും, 100 മീറ്റർ ഓട്ടത്തിലുമാണ് ആൻഡ്രിയ ഒന്നാം സ്ഥാനം നേടിയത്. അതിന് പുറമേ 400 മീറ്റർ റിലേയിൽ ആൻഡ്രിയയുടെ ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. അടുതല ചിറ്റഴികത്ത് പുത്തൻവീട്ടിൽ ബിസിനസുകാരനായ വിനു ജോർജിന്റെയും ബ്ലെസി ബിനുവിന്റെയും മകളാണ്.

നഷ്ടപ്പെട്ടത് തിരികെപ്പിടിച്ച് ആനഘ

കഴിഞ്ഞ വർഷത്തെ ജില്ലാ സ്കൂൾ മീറ്റിൽ നിന്ന് അല്പം സങ്കടത്തോടെയാണ് എ. അനഘ മടങ്ങിയത്. ഒന്നാം സ്ഥാനം സ്വപ്നം കണ്ടെങ്കിലും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. അതിന് ശേഷം അനഘ നടത്തിയ തീവ്രമായ പരിശീലനത്തിനുള്ള പ്രതിഫലം അനഘയ്ക്ക് ഇന്നലെ ലഭിച്ചു. ജില്ലാ അത്‌ലറ്റിക് മീറ്റിലെ അണ്ടർ 14 വിഭാഗം ഡിസ്കസ് ത്രോയിൽ അനഘയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ വിട്ട ശേഷം ഗ്രൗണ്ടിൽ ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ നിഹാസിന്റെ നേതൃത്വത്തിൽ ഒന്നാം സ്ഥാനം സ്വപ്നം കണ്ട് മുടങ്ങാതെ പരിശീലനം നടത്തിവരികയായിരുന്നു അനഘ. പൂതക്കുളം ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പൂതക്കുളം വിശാഖത്തിൽ പ്രവാസിയായ അഭിലാഷിന്റെയും അമൃതയുടെയും മകളാണ്.

മുത്തച്ഛന്റെ ആഗ്രഹം സഫലമാക്കി നിധ

മുത്തച്ഛന്റെ സ്വപ്നം സഫലമാക്കി ജില്ലാ അത്‌ലറ്റിക് മീറ്റിലെ അണ്ടർ 12 വിഭാഗം 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി കാരംകോട് വിമല സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി നിധ മനേഷ്. ഇന്നലെ രാവിലെ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ സമ്മാനവുമായി വരണമെന്ന് മുത്തച്ഛൻ നിധയോട് പറഞ്ഞിരുന്നു. മുത്തച്ഛന്റെ ആഗ്രഹം പോലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് നിധ വീട്ടിൽ മടങ്ങിയെത്തിയത്. ചാത്തന്നൂർ കോതേരി ധ്വനിയിൽ പ്രവാസികളായ മനേഷിന്റെയും ധനുവിന്റെയും മകളാണ്. അച്ഛനും അമ്മയും വിദേശത്തായതിനാൽ മുത്തച്ഛനും മുത്തശ്ശിയുമാണ് നിധയെ വളർത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL