
കോട്ടയം: സ്‌പോർട്‌സ് കൗൺസിൽ ജില്ലാ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഉപകരണങ്ങളുടെ കണക്കിൽ പൊരുത്തക്കേടുകളും, ഇൻഡോർ സ്‌റ്റേഡിയം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചതിൽ വിവേചനവും കണ്ടെത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ കളിക്കളം എന്ന പേരിലായിരുന്നു പരിശോധന. ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്. പ്രധാന ഫയലുകളും രേഖകളും, കഴിഞ്ഞ പത്ത് വർഷത്തിനിടെ കൗൺസിലിൽ നടന്ന സാമ്പത്തിക ഇടപാടുകളും വിവിധ പദ്ധതികൾക്കായി ചെലവഴിച്ച തുകയും പരിശോധിച്ചു. കായികതാരങ്ങൾക്കായി വാങ്ങിയ സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്യാതെ സൂക്ഷിച്ചെന്ന പരാതിയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ, ഭക്ഷണവും സ്റ്റൈപ്പന്റും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങൾ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ ക്രമക്കേടുകൾ, കൗൺസിൽ അംഗങ്ങളുടെ യാത്രകൾ, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ പരാതികളും വിജിലൻസിന് ലഭിച്ചിരുന്നു. കായികമന്ത്രി ഒ.ജെ ജനീഷിന് ലഭിച്ച പരാതികളും വിജിലൻസിന് കൈമാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |