
കണ്ണൂർ: ഒളിമ്പ്യന്മാരെയും രാജ്യാന്തര കായിക താരങ്ങളെയും ഉൾപ്പെടുത്തി കണ്ണൂർ സർവ്വകലാശാല കായിക ഉപദേശക സമിതി രൂപീകരിച്ചു.ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം മുഹമ്മദ് റാഫി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി എന്നിവരെ ഉൾപ്പെടുത്തിയാണ് കായിക ഉപദേശക സമിതിക്ക് രൂപം നൽകിയത് .
കായിക മേഖലയുടെ സമഗ്ര പുരോഗതിക്ക് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിൽ സർവ്വകലാശാലയ്ക്ക് ഉപദേശവും പിന്തുണയും നൽകുകയാണ് സമിതിയുടെ ലക്ഷ്യം. വൈസ് ചാൻസലർ ഡോ.കെ.കെ.സാജു അദ്ധ്യക്ഷനായ സമിതിയിൽ 23 അംഗങ്ങളാണുള്ളത്. സർവ്വകലാശാല രജിസ്ട്രാർ കൺവീനറായ സമിതിയിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഫർഹാൻ മുണ്ടേരി, ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ.ആർ.കെ.ബിജു എന്നിവർ അംഗങ്ങളാണ്.
സർവ്വകലാശാല പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ, വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ, കായിക വിഭാഗം ഡയറക്ടർ, കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു. ലെഫ്റ്റനന്റ് പ്രജു കെ.പോൾ (എസ്.ഇ.എസ് കോളേജ്), ഡോ.ജിനോ സെബാസ്റ്റ്യൻ (ഗവ.ബ്രണ്ണൻ കോളേജ്), ഡോ.കെ.ശ്യാംനാഥ് (കെ.എം.എം. കോളേജ്), ഷിനിൽ കുര്യാക്കോസ് (നിർമ്മലഗിരി കോളേജ്), കെ.എൻ.അജിത്ത് (പയ്യന്നൂർ കോളേജ്), അമ്പിളി രാഘവൻ (പയ്യന്നൂർ കോളേജ്), നിക്കോളാസ് (ജില്ലാ സ്‌പോർട്‌സ് ഓഫീസർ), സർവ്വകലാശാല യൂണിയൻ ചെയർപേഴ്‌സൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.സർവ്വകലാശാല കായിക വിഭാഗം ഡയറക്ടർ ഡോ.എ.പ്രവീൺ സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |