
പയ്യന്നൂർ : ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് പയ്യന്നൂർ സൈക്കിൾ യൂസേഴ്‌സ് ഫോറം കേരളയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ ദിന റാലിയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അന്നൂർ അമ്പല പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഡിവൈ.എസ്.പി പി.കെ.മണി ഉദ്ഘാടനം ചെയ്തു.ഫോറം രക്ഷാധികാരി കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാംഗം സി.ശ്രീകല,വി.പി.സതീശൻ, എ.വി.സുകുമാരൻ, സുഭദ്ര കാറമേൽ, ടി.പി.കുമാരൻ, കെ.മുകുന്ദൻ സംസാരിച്ചു. ഫോറം കോ ഓർഡിനേറ്റർ വി.വി.ശിവരാമൻ സ്വാഗതവും സെക്രട്ടറി എം.സതീഷ് ബാബു നന്ദിയും പറഞ്ഞു.കണ്ടോത്തെ ചാമുണ്ടി ദാമോദരൻ, കെ.ജനാർദ്ദനൻ, കെ.പി.സോമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ സൈക്കിൾ കാറമേലിലെ കെ.കൃഷ്ണന് ലഭിച്ചു. തൃക്കരിപ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ നറുക്കെടുപ്പ് നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |