SignIn
Kerala Kaumudi Online
Monday, 27 July 2026 7.10 PM IST

ചൈനയ്ക്ക് എട്ടിന്റെ 'പണി', കേരളത്തിൽ അതിനിർണായക നീക്കം: 7280 കോടിയുടെ കേന്ദ്രപദ്ധതി

kmml-

കൊല്ലം: പ്രതിരോധ സാമഗ്രികൾ, ഉപഗ്രഹങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, ജനറേറ്ററുകൾ, മൊബൈൽ ഫോൺ, കാറ്റാടി യന്ത്രങ്ങൾ എന്നിവയ്ക്ക് അനിവാര്യമായ സ്ഥിരകാന്തം നിർമ്മിക്കുന്ന പ്ലാന്റ് കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കാൻ നീക്കം.

പ്ളാന്റ് നിർമ്മിച്ച് നിശ്ചിത വിലയ്ക്ക് ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രം.

ലോകരാജ്യങ്ങൾക്ക് ആവശ്യമായ സ്ഥിരകാന്തത്തിന്റെ 90 ശതമാനവും ചൈന നൽകുന്നതിനാൽ, ഇന്ത്യയെ സംബന്ധിച്ച് അതിനിർണായകമാണ് സ്വന്തം പ്ളാന്റ്.

തെക്കൻ കേരളത്തിന്റെ തീരത്തുള്ള ധാതുമണലിൽ ഇതിനുള്ള അപൂർവ ലോഹങ്ങളുണ്ട്. മണൽ കെ.എം.എം.എല്ലിന്റെ പക്കലുണ്ട്. എന്നാൽ, സ്ഥിരകാന്തം നിർമ്മിക്കുന്ന സാങ്കേതിക വിദ്യ ഇല്ല.

സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള കേന്ദ്ര സ്ഥാപനമായ നോൺ ഫെറസ് മെറ്റീരിയൽസ് ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റർ ഉൾപ്പെട്ട കൺസോർഷ്യം രൂപീകരിക്കും.

അസംസ്കൃത വസ്തുക്കൾ സംഭരിക്കാനുള്ള സ്ഥലത്തിനായി തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിനെയും സ്ഥിരകാന്തങ്ങളുടെ വിൽപ്പനയ്ക്ക് കെൽട്രോണിനെയും കൺസോർഷ്യത്തിന്റെ ഭാഗമാക്കും. ഇതോടെ കേന്ദ്രം നിർദേശിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് കേന്ദ്രത്തിന്റെ ടെൻഡറിൽ പങ്കെടുക്കാനാവും.


7280 കോടിയുടെ കേന്ദ്രപദ്ധതി

 കേന്ദ്ര സർക്കാർ നീക്കിവച്ചിരിക്കുന്നത് 7280 കോടി

 ഏഴ് കേന്ദ്രങ്ങൾക്ക് അനുമതി കിട്ടും

 പദ്ധതിയിലെ 1500 കോടി പ്ലാന്റ് നിർമ്മാണത്തിന്

 ബാക്കി തുക സ്ഥിരകാന്ത നിർമ്മാണത്തിനും വിൽപ്പനയ്ക്കും ഇൻസെന്റീവായി നൽകും

 കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ക്ഷണിച്ച ടെൻഡറിൽ ബിഡ് സമർപ്പിച്ചത് 36 സ്വകാര്യ ഏജൻസികൾ

 ഏറ്റവും കുറഞ്ഞ തുക (കിലോയ്ക്ക്) പറയുന്ന ഏജൻസികളെയാകും തിരഞ്ഞെടുക്കുക


13000 രൂപ: സ്ഥിരകാന്തം ഒരു കിലോയ്ക്ക് നിലവിലെ വില

English Summary

Kerala Minerals and Metals Limited (KMML) plans to establish a permanent magnet manufacturing plant in Kerala, leveraging local rare earth mineral sands. This strategic move aims to reduce India's reliance on China, which dominates 90% of the global market for these critical components used in defense and high-tech industries. A consortium led by KMML will bid for the central government's ₹7280 crore project.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KMML, PERMANENT MAGNET PLANT, KERALA MANUFACTURING, RARE EARTH MAGNETS, KMML KERALA PROJECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA