SignIn
Kerala Kaumudi Online
Sunday, 14 June 2026 1.29 AM IST

രണ്ട് തിരുത്ത് വി.ഡി.സർക്കാർ വക : യദുവിനും മാവേലിയിൽ സ്റ്റോക്കില്ലെന്ന് എഴുതിയ നിതിനും നിയമനം

1

കോഴിക്കോട്: കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ തീർന്നുപോയ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് വിലവിവരപ്പട്ടികയിൽ എഴുതിയതിന്റെ പേരിൽ എൽ.ഡി.എഫ് സർക്കാർ സസ്പെൻഡ് ചെയ്ത ജീവനക്കാരന് അതേ ഔട്ട്ലെറ്റിൽ പുനർനിയമനം. സപ്ലൈകോ സീനിയർ അസിസ്റ്റന്റ് കെ.നിതിനെയാണ് പാളയം ഔട്ട്‌ ലെറ്റ് ഇൻചാർജായി ഇക്കഴിഞ്ഞ പത്തിന് നിയമിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കിയത്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. പാളയം മാവേലി സ്റ്റോറിൽ ചുമതലയേൽക്കുകയും ചെയ്തു.

നിലവിലെ ഇൻ ചാർജ് ടി.ഷിബിലയെ മാങ്കാവ് സൂപ്പർമാർക്കറ്റിലെ ഇൻ ചാർജായി മാറ്റി. 2025ലാണ് ജൂനിയർ അസിസ്റ്റന്റായിരുന്ന കെ.നിതിനെ സസ്പെൻഡ് ചെയ്തത്. ഇല്ല എന്നു രേഖപ്പെടുത്തിയ വിലവിവരപ്പട്ടികയുടെ ചിത്രം പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. ഇതിനെതിരെ നിതിൻ കോടതിയെ സമീപിച്ചു. സപ്ലൈകോയെ അപമാനിക്കലല്ലെന്നും സ്റ്റോക്കുള്ളപ്പോൾ ഉണ്ട് എന്ന് എഴുതാമെങ്കിൽ, ഇല്ലാത്തപ്പോൾ 'ഇല്ല' എന്നും എഴുതാമെന്നായിരുന്നു വാദം. ഇതംഗീകരിച്ച കോടതി തിരിച്ചെടുക്കാൻ ഉത്തരവിട്ടെങ്കിലും പാളയത്ത് നിയമനം നൽകാതെ നടക്കാവ് എൽ.പി.ജി യൂണിറ്റിലേക്കായിരുന്നു നിയമനം നൽകിയത്. ജോലിയിൽ പ്രവേശിക്കാതെ നിതിൻ നിയമപോരാട്ടം തുടർന്നു. സാമ്പത്തിക ക്രമക്കേടോ മറ്റ് ബാദ്ധ്യതകളോ ഇല്ലാത്തതിനാൽ പാളയത്ത് തന്നെ നിയമനം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

 യ​ദു​ ​നി​യ​മ​സ​ഭാ​ ​ബ​സി​ൽ​ ​ഡ്രൈ​വർ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​നു​മാ​യി​ ​വ​ഴി​യി​ൽ​ ​ത​ർ​ക്ക​മു​ണ്ടാ​യ​ ​സം​ഭ​വ​ത്തി​ൽ​ ​ജോ​ലി​ ​ന​ഷ്ട​മാ​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​താ​ത്കാ​ലി​ക​ ​ഡ്രൈ​വ​ർ​ ​യ​ദു​വി​ന് ​നി​യ​മ​നം​ ​ന​ൽ​കി​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ.​ ​നി​യ​മ​സ​ഭ​യു​ടെ​ ​ബ​സ് ​ഡ്രൈ​വ​റാ​യാ​ണ് ​താ​ത്കാ​ലി​ക​ ​നി​യ​മ​നം.​ ​ജീ​വ​ന​ക്കാ​രെ​ ​കൊ​ണ്ടു​പോ​കു​ന്ന​ ​ബ​സി​ലാ​ണ് ​ഡ്യൂ​ട്ടി.​ ​ചാ​ണ്ടി​ ​ഉ​മ്മ​ൻ​ ​എം.​എ​ൽ.​എ​യു​ടെ​ ​ശു​പാ​ർ​ശ​യി​ലാ​ണ് ​ജോ​ലി​ ​ല​ഭി​ച്ച​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചു.
2024​ ​ഏ​പ്രി​ൽ​ 27​ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു​ ​ബ​സ് ​ത​ട​ഞ്ഞ​ ​സം​ഭ​വം​ .​ ​ആ​ര്യ​യും​ ​ഭ​ർ​ത്താ​വ് ​സ​ച്ചി​ൻ​ദേ​വു​മ​ട​ക്കം​ ​സ​ഞ്ച​രി​ച്ച​ ​സ്വ​കാ​ര്യ​ ​വാ​ഹ​നം​ ​പാ​ള​യ​ത്ത് ​വെ​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ത​ട​യു​ക​യും​ ​യ​ദു​വു​മാ​യി​ ​വാ​ക്ക് ​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും​ ​ചെ​യ്തു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​ർ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന​ ​ആ​ര്യ​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നു.
യ​ദു​വും​ ​ആ​ര്യ​യ്‌​ക്കെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​കേ​സെ​ടു​ത്തി​രു​ന്നി​ല്ല.​യ​ദു​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തോ​ടെ​ ​ആ​ര്യ​യ്ക്കും​ ​സ​ച്ചി​ൻ​ ​ദേ​വി​നു​മെ​തി​രെ​ ​കേ​സെ​ടു​ത്തെ​ങ്കി​ലും​ ​പി​ന്നീ​ട് ​ഒ​ഴി​വാ​ക്കി.​ ​ആ​ര്യ​യു​മാ​യു​ള്ള​ ​പ്ര​ശ്ന​മ​ല്ല​ ​യ​ദു​വി​നെ​ ​പു​റ​ത്താ​ക്കാ​നു​ള്ള​ ​കാ​ര​ണ​മെ​ന്ന് ​അ​ന്ന​ത്തെ​ ​ഗ​താ​ഗ​ത​മ​ന്ത്രി​ ​ഗ​ണേ​ശ് ​കു​മാ​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​തൃ​ശൂ​ർ​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​രെ​യു​ള്ള​ ​യാ​ത്ര​യി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ആ​റ് ​മ​ണി​ക്കൂ​ർ​ ​ഇ​യ​ർ​ ​ഫോ​ൺ​ ​വെ​ച്ച് ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചു.
ഇ​ക്കാ​ര്യം​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​കോ​ൾ​ ​ഡീ​റ്റെ​യി​ൽ​സ് ​സ​ഹി​തം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​സി.​എം.​ഡി​ക്ക് ​സ​മ​ർ​പ്പി​ച്ചു.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി​യെ​ന്നാ​ണ് ​ഗ​ണേ​ശ് ​കു​മാ​ർ​ ​വി​ശ​ദീ​ക​രി​ച്ച​ത്.


​ ​ജോ​ലി​ ​കി​ട്ടി​യ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ത​ന്റെ​ ​നി​സ​ഹാ​യ​വ​സ്ഥ​യും​ ​കു​ടും​ബ​ത്തി​ന്റെ​ ​സ്ഥി​തി​യും​ ​കാ​ണി​ച്ച് ​സ്പീ​ക്ക​റി​നും​ ​നി​വേ​ദ​നം​ ​ന​ൽ​കി​യി​രു​ന്നു

​യ​ദു.​എ​ൽ.​എ​ച്ച്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YADHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA