SignIn
Kerala Kaumudi Online
Saturday, 13 June 2026 8.38 PM IST

സെക്രട്ടേറിയറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

a

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. സന്ദർശന സമയം വൈകിട്ട് 3 മുതൽ 5 വരെ ആക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രൊഫഷണലിസം കൊണ്ടുവരും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉച്ചയ്ക്ക് ശേഷം 3 മുതലായിരുന്നു സന്ദർശകർക്ക് അനുവാദമുണ്ടായിരുന്നത്. അതേ മാതൃകയിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന.

വൈകിട്ട് 3 മുതൽ 5 വരെ ആർക്കും പാസെടുത്ത് സെക്രട്ടേറിയറ്റിൽ പ്രവേശിക്കാനും മുഖ്യമ്രന്തിയുടേയും മന്ത്രിമാരുടെയും ഓഫീസുകളിൽ നിവേദനം നൽകാനും കഴിയുന്ന തരത്തിലായിരിക്കും ക്രമീകരണം. വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റശേഷം സെക്രട്ടേറിയറ്റിലോ മന്ത്രി ഓഫീസുകളിലോ എത്തുന്നതിന് നിയന്ത്രണം ഇല്ലായിരുന്നു.

മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസം രാവിലെ 8ന് ഓഫീസിലെത്തും. ഉച്ചയ്ക്ക് 1.30 വരെ ഓഫീസിലുണ്ടാകും. 3 മുതൽ 5 വരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA