SignIn
Kerala Kaumudi Online
Saturday, 13 June 2026 8.40 PM IST

റവന്യു വകുപ്പിൽ ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കും

survey

തിരുവനന്തപുരം: റവന്യു വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടിയെടുക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായി മന്ത്രി ചർച്ച നടത്തി രൂപരേഖ തയ്യാറാക്കും. ജനവുമായി നേരിട്ട് ഏറ്റവുമധികം ബന്ധപ്പെടുന്നതിനാൽ റവന്യുവകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനുള്ള നടപടി സ്വീകരിക്കും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമുൾപ്പെടെ വിവിധ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും. യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബഡ്‌ജറ്റിന് ശേഷം ഇക്കാര്യത്തിൽ വിശദ ചർച്ച നടത്തും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിയമഭേദഗതിയുടെ വിഷയം പ്രതിപാദിച്ചിരുന്നു. അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കും. ഇതിനായി സംസ്ഥാനാടിസ്ഥാനത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നതും പരിഗണനയിലാണ്. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞ സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA