SignIn
Kerala Kaumudi Online
Saturday, 13 June 2026 8.57 PM IST

സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ കൂട്ടായ ശ്രമം വേണം: ഡി.ജി.പി

ss

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവം സങ്കീർണമാവുകയാണെന്നും ഇവ നേരിടാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പൊലീസിന്റെ സൈബർ സുരക്ഷാ കോൺഫറൻസ് കൊക്കൂണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "ഹാക്കപ്പ് 2026’ വെബ്സൈറ്റ് ഡി.ജി.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാങ്കേതിക പ്രതിഭകളെയും നൂതന ആശയങ്ങളെയും കണ്ടെത്താനുള്ള രജിസ്ട്രേഷനും തുടക്കമായി. https://hackp.kerala.gov.in വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. പൊലീസ് ആസ്ഥാനത്തുനടന്ന ചടങ്ങിൽ വിജിലൻസ് മേധാവി മനോജ് എബ്രഹാം, എ.ഡി.ജി.പിമാരായ എസ്.ശ്രീജിത്ത്,എച്ച്.വെങ്കടേശ്,ദിനേന്ദ്ര കശ്യപ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA