രാജ്യത്തെ പ്രശസ്‌തനായ രംഗകലാവിദഗ്ദ്ധനും നാടകകാരനും തിരക്കഥാകൃത്തുമെല്ലാമായ സൂര്യ കൃഷ്‌ണമൂർത്തി കരൾരോഗത്തെ തുടർന്ന് വിടവാങ്ങിയത് അൽപം മുൻപാണ്. കേരളത്തിലെ പ്രശസ്‌തമായ എഞ്ചിനീയർ കുടുംബത്തിലെ അംഗമായ നടരാജ കൃഷ്‌ണമൂർത്തി എന്ന സൂര്യ കൃഷ്‌ണമൂർത്തി 1977ലാണ് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി രൂപംകൊടുത്തത്. മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുൾകലാം മുതൽ സുഹൃത്തുക്കളുടെ അതിബൃഹത്തായ കൂട്ടായ്‌മയുടെ ഉടമയായ അദ്ദേഹത്തിന്റെ കലാ സംഘടന അരനൂറ്റാണ്ട് തികയ്‌ക്കുന്ന വേളയിലാണ് സൂര്യ കൃഷ്‌ണമൂർത്തിയുടെ വിടവാങ്ങൽ.
ഐഎസ്‌ആർഒയിലെ ജോലി ഉപേക്ഷിച്ച് പൂർണമായും സൂര്യയുടെ പ്രവർത്തനത്തിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന് ആ പേര് നൽകിയത് മകൾ സീതയാണെന്ന കാര്യം മുൻപ് സൂര്യ കൃഷ്‌ണമൂർത്തി പറഞ്ഞിട്ടുണ്ട്. എൻ കൃഷ്‌ണമൂർത്തിയെ ആദ്യമായി സൂര്യ കൃഷ്‌ണമൂർത്തി എന്ന് വിളിച്ചത് കുഞ്ഞുസീതയാണ്. പണ്ട് നാടകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ടാഗോർ തീയേറ്ററിലെ പ്രവർത്തനങ്ങൾക്ക് ശേഷം ദിവസവും അർദ്ധരാത്രിയോടടുപ്പിച്ചാണ് അദ്ദേഹം വീട്ടിലെത്തിയിരുന്നത്. എന്നും മകൾക്ക് എന്തെങ്കിലും സമ്മാനം നൽകുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ രാത്രി പതിവുപോലെ മടങ്ങിവന്നപ്പോൾ രണ്ടാം ക്‌ളാസുകാരിയായ മകൾക്ക് സമ്മാനം കൊണ്ടുവരാൻ വിട്ടുപോയി. 'എനിക്കെന്താ അച്ഛൻ കൊണ്ടുവന്നത്?' എന്ന് മകൾ ചോദിച്ചു.
നാടകമേ ജീവിതം എന്ന് കരുതി ജീവിച്ച ഒരു കലാകാരന്റെ വീട്ടിൽ മൂന്ന് ദിവസമായി അടുപ്പ്‌പുകഞ്ഞില്ല എന്ന് കൃഷ്‌ണമൂർത്തി വിഷമത്തോടെ അറിഞ്ഞ ദിവസമായിരുന്നു അത്. അദ്ദേഹത്തിന്റെ വിശന്നുകരയുന്ന മകളുടെ മുഖം മനസിൽ വന്നപ്പോൾ തന്റെ മകൾ സീതയ്ക്ക് സമ്മാനംവാങ്ങാൻ കൃഷ്‌ണമൂർത്തിക്ക് കഴിഞ്ഞില്ല. അപ്പോഴാണ് മകളുടെ ചോദ്യമുണ്ടായത്. 'അച്ഛൻ മറന്നുപോയി മോളേ, നാളെ വാങ്ങിവരാം' എന്ന് മകളെ ആശ്വസിപ്പിച്ചു. സങ്കടം വന്നെങ്കിലും മകൾ 'അച്ഛൻ നാളെ മറക്കരുത്' എന്നോർമ്മിപ്പിച്ചു. ഇതിനിടെ സംസാരം മുറിച്ച് 'ഏയ്..സൂര്യ കൃഷ്‌ണമൂർത്തീ' എന്ന് അവൾ വിളിച്ചു.
പിറ്റേന്ന് ടാഗോർ തീയേറ്ററിൽ നാടകാവതരണത്തിന് മുൻപ് മുന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്ക് അദ്ദേഹം പാവകൾ നൽകി. അതിലൊന്ന് അദ്ദേഹത്തിന്റെ മകളായിരുന്നു. മറ്റേത് ആ നാടകകലാകാരന്റെ വിശന്നുകരഞ്ഞ മകളും. പാവ സമ്മാനിച്ചപ്പോഴും മകൾ 'സൂര്യ കൃഷ്‌ണമൂർത്തീ' എന്ന് വിളിച്ചു. അങ്ങനെ അദ്ദേഹം സൂര്യ കൃഷ്‌ണമൂർത്തിയുമായി.
Soorya Krishnamoorthy had left his job at ISRO to devote himself fully to his artistic organisation, Soorya. He had previously shared the interesting story that his daughter Seetha was the one who gave him the name “Soorya Krishnamoorthy” — she was the first to call N. Krishnamoorthy by that name.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |