
തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് സർക്കാരിന്റെ അനുമതി. വി.ഇ.എച്ച് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ നാളെ മുതൽ ഒക്ടോബർ 31 വരെയാണ് വാങ്ങുന്നത്. വൈകിട്ട് 6 മുതൽ രാത്രി 12 വരെ പീക്ക് സമയത്താണ് ലഭ്യമാവുക. നേരത്തേ ഒപ്പിട്ട ചില കരാറുകൾ വഴിയും വൈദ്യുതി കിട്ടാനിടയുണ്ട്. ഇതോടെ ഒക്‌ടോബറിൽ പ്രതിസന്ധി ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |