
തിരുവനന്തപുരം: ചിറയിൻകീഴ് അമൃത സ്വാശ്രയസംഘത്തിലെ ആറായിരത്തോളം കുടുംബാംഗങ്ങളുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ താമരക്കുളം അമൃതാനന്ദമയി ആശ്രമത്തിൽ നടന്നു. രമ്യ ഹരിദാസ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിന്റെ വികസനങ്ങൾക്കായി ബഡ്ജറ്റിൽ വകയിരുത്തിയ അഞ്ചു കോടി രൂപ വിനിയോഗിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കുമെന്നും ചിറയിൻകീഴിൽ നിന്ന് ഇക്കൊല്ലവും ആയിരങ്ങളെ ആഘോഷച്ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘം പ്രസിഡന്റ് സി.വിഷ്ണുഭക്തൻ പറഞ്ഞു.
ചടങ്ങിൽ അമൃത സ്വാശ്രയ സംഘത്തിലെ അംഗങ്ങൾ എം.എൽ.എയ്ക്ക് ഓണസമ്മാനങ്ങൾ നൽകി. രാജൻ ഫെഡറൽ ബാങ്ക്,ശിവദാസൻ,ജോസ്,രാജേഷ്,സുഗന്ധി,പ്രസീത,പ്രീത,അജി,എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ ഓണാഘോഷം രമ്യ ഹരിദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സി.വിഷ്ണുഭക്തൻ,രാജൻ ഫെഡറൽ ബാങ്ക്,ശിവദാസൻ,ജോസ്,രാജേഷ്,സുഗന്ധി,പ്രസീത,പ്രീത,അജി തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |