SignIn
Kerala Kaumudi Online
Thursday, 24 September 2026 1.27 AM IST

നടൻ മധുവിന് 93-ാം പിറന്നാൾ

READ ENGLISH VERSION
m

തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മധുവിന് 93–ാം പിറന്നാൾ. അഞ്ചര പതിറ്റാണ്ടായി മലയാള സിനിമയിൽ നിറസാന്നിധ്യമായ അദ്ദേഹത്തിന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് കണ്ണമ്മൂലയിലെ ശിവഭവനിലെത്തി ആശംസകൾ നേരുകയും പൊന്നാട അണിയിക്കുകയും ചെയ്തു. നടൻ രാഘവൻ,​ഇന്ദ്രൻസ് എന്നിവരും നേരിട്ടെത്തി ആശംസ അറിയിച്ചു. നടന്മാരായ മമ്മൂട്ടി മെസേജ് അയച്ചും മോഹൻ ലാലും കുഞ്ചാക്കോ ബോബനും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും നടി വിധു ബാല ഫോൺ വിളിച്ചും ആശംസ അറിയിച്ചു. പ്രത്യേക ആഘോഷങ്ങളൊന്നുമില്ലായിരുന്നെങ്കിലും മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും കൊച്ചുമകൻ വിശാഖ്,​കൊച്ചുമകന്റെ ഭാര്യ വർഷ,​ അവരുടെ മകൻ ത്രിലോക് ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാവരും വസതിയിൽ ഒത്തുകൂടി. രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക മേഖലകളിലെ പ്രമുഖർ എത്തി ആശംസ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA