SignIn
Kerala Kaumudi Online
Saturday, 13 June 2026 8.57 PM IST

മയക്കുമരുന്നിനെതിരെ കളിക്കളങ്ങൾ ഉയരണം: ചാണ്ടി ഉമ്മൻ

gurudevamritham

ശിവഗിരി: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കാൻ കുട്ടികൾക്കും യുവജനങ്ങൾക്കും കായികവിനോദങ്ങളിൽ ഏർപ്പെടാനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. ശിവഗിരി മഠത്തിൽ ഗുരുദേവാമൃതം - പഠനോപകരണ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തി. ശിവഗിരി മഠത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സ്വാമി വീരേശ്വരാനന്ദയുടെ നേതൃത്വത്തിൽ എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ(മെഡിമിക്‌സ്) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള 250 ലധികം വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. യു.എ.ഇ എ.ഡി.സി.ബി ബാങ്ക് റീജിയണൽ ഹെഡ് മുഹമ്മദ് അല്‍ബൗല്‍ഷി,ഹസ്സാ മുഹമ്മദ് അല്‍ബൗല്‍ഷി എന്നിവർ വിശിഷ്ടാഥിതികളായി. സ്വാമി ജ്ഞാനതീർത്ഥ,സ്വാമി അസംഗാനന്ദഗിരി,ബ്രഹ്മചാരി അനീഷ്,മെഡിമിക്‌സ് പ്രതിനിധി മുഹമ്മദ് റാഫി,വർക്കലബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ,ഷോണി ജി.ചിറവിള, അജയകുമാർ കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ശിവഗിരി മഠത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഗുരുദേവാമൃതം - പഠനോപകരണ വിതരണോദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കുന്നു. സ്വാമി അസംഗാനന്ദഗിരി,ഹസ്സാ മുഹമ്മദ് അല്‍ബൗല്‍ഷി, സ്വാമി സച്ചിദാനന്ദ,മുഹമ്മദ് അല്‍ബൗല്‍ഷി,സ്വാമി വീരേശ്വരാനന്ദ, സന്തോഷ് കുമാർ,സ്വാമി ശാരദാനന്ദ,സ്വാമി ശുഭാംഗാനന്ദ എന്നിവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA