SignIn
Kerala Kaumudi Online
Saturday, 13 June 2026 8.57 PM IST

വഖഫ് ബോർഡ്:ഷോണിന്റെ ഹർജിയിൽ വിശദീകരണം തേടി

sh

കൊച്ചി:കേരള വഖഫ് ബോർഡിൽ രണ്ട് മുസ്ലീം ഇതര അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയടക്കം വിശദീകരണം തേടി.ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.രണ്ട് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഉത്തരവിടണമെന്നും അതുവരെ ബോർഡിന്റെ പ്രവർത്തനം തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.കഴിഞ്ഞ വർഷം കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ടു പേരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്നുണ്ട്.ഇത് പാലിക്കാതെയാണ് കഴിഞ്ഞ സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA