SignIn
Kerala Kaumudi Online
Sunday, 14 June 2026 2.36 AM IST

വനംവകുപ്പിൻ്റെ തലപ്പത്ത് മാറ്റം : ഡോ.പി.പുകഴേന്തി ചീഫ് വെെൽഡ്  ലെെഫ്  വാർഡൻ

തിരുവനന്തപുരം: വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി, പുതിയ ചീഫ് വൈൽഡ് ലൈഫ് വാർഡനായി ഡോ.പി.പുകഴേന്തിയെ നിയമിക്കാൻ തീരുമാനം. നിലവിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനായ ഡോ.പ്രമോദ് ജി.കൃഷ്ണനെ സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റിയേക്കും. മറ്റ് പി.സി.സി.എഫുമാർക്കും മാറ്റമുണ്ടായേക്കും. തിങ്കളാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ഡോ.പി.പുകഴേന്തി നിലവിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു. 1996 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. പറമ്പിക്കുളം, നിലമ്പൂർ, കോന്നി എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുളള അദ്ദേഹം മിൽമ എം.ഡിയുമായി. ചെന്നൈ സ്വദേശിയാണ്. രൂക്ഷമാകുന്ന മനുഷ്യ-വന്യജീവി സംഘർഷം തന്നെയാകും ചുമതലയേറ്റാൽ പ്രധാന വെല്ലുവിളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA