SignIn
Kerala Kaumudi Online
Sunday, 14 June 2026 1.16 AM IST

എൽ.ഡി. ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്:കാലാവധി ഇനി ഒരു വർഷം;നിയമനം പേരിന്

a

തിരുവനന്തപുരം:എൽ.ഡി.ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്നവരെ നിരാശയിലാക്കി നിയമനം ഇഴയുന്നു. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടു വർഷം പിന്നിട്ടിട്ടും നാലിലൊന്ന് നിയമനം പോലും നടന്നിട്ടില്ല. 14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ എണ്ണം 3,632 പേരാണ്. നിയമന ശുപാർശ ലഭിച്ചത് 860 പേർക്കു മാത്രം.എൻ.ജെ.ഡി ഒഴിവുകൾ മാറ്റിനിറുത്തിയാൽ ആകെ നിയമനം 750..
2024 ഏപ്രിൽ, മേയ് മാസങ്ങളിലായാണ് വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റു‌കൾ നിലവി പഷചച ച ചഫടൽ വന്നത്. 2027 ഏപ്രിൽ, മേയ് മാസങ്ങളിൽ കാലാവധി തീരും.വിവിധ വകുപ്പുകളിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം കുറയാൻ കാരണം. പുതിയ തസ്ത‌ികകൾ സൃഷ്‌ടിക്കാത്തതും വിലങ്ങുതടിയാണ്. നിലവിൽ സർവീസിലുള്ളവർ വിരമിച്ചാൽ അവിടെ പുതിയ നിയമനം വേണ്ടെന്ന നിലപാടിലാണ് അധികൃതർ. എൽ.ഡി ടൈപ്പിസ്‌റ്റ് തസ്‌തിക നിറുത്തലാക്കാനുള്ള നീക്കവും നടക്കുന്നു.

ഒരു വർഷത്തിനകം പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്‌തില്ലെങ്കിൽ നിയമനം കാത്തിരിക്കുന്ന രണ്ടായിരത്തി അഞ്ഞൂറിലധികം പേരുടെ അവസരം നഷ്ടപ്പെടും. നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും കൂടുതൽ നിയമനം നടന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. തിരുവനന്തപുരത്ത് 122 പേർക്കും, എറണാകുളത്ത് 103 പേർക്കും.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA