SignIn
Kerala Kaumudi Online
Saturday, 13 June 2026 8.39 PM IST

ആത്മീയ വിനോദസഞ്ചാരത്തെ വരവേൽക്കാൻ ഒ ബൈ താമര

1

കുളത്തൂർ: രാജ്യത്തെ ആറ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സ്‌പിരിച്വൽ ഹോസ്‌പിറ്റാലിറ്റി മേഖലയ്ക്ക് തുടക്കമിട്ട് ഒ ബൈ താമര ഹോട്ടൽ ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ടൂറിസം വിപണികളിലൊന്നായ ഇന്ത്യയിൽ ആകെ ആഭ്യന്തര യാത്രകളുടെ 60 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നാണ്. 140 കോടിയിലധികം ആഭ്യന്തര സന്ദർശനങ്ങളും 90 ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികളുടെ വരവും ഇതിനകം ഉണ്ടായി.

ആത്മീയ ടൂറിസം മേഖല ചരിത്രപരമായ ഒരു നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നതെന്നും ആത്മീയ ടൂറിസം മേഖലയിലെ പ്രീമിയം സേവനങ്ങളുടെ ശക്തമായ വളർച്ചയ്ക്ക് അത് കാരണമാകുന്നുവെന്നും ഒ ബൈ താമര ലെഷർ എക്സ‌്‌പീരിയൻസസ് സി.ഇ.ഒ സമീർ എം.സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗുരുവായൂർ, വേളാങ്കണ്ണി, കുംഭകോണം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിൽ പദ്ധതി ഉടൻ യഥാർത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.വി.പി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സി.എം.ലെസ്ലി, ജനറൽ മാനേജർ ഷിനോജ് ജോസഫ്, എസ്.വി.പി. ഓപ്പറേഷൻസ് മാനേജർ മനോജ് എം, ജനറൽ മാർക്കറ്റിംഗ് മാനേജർ പവിത്ര ഡി.എസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA