SignIn
Kerala Kaumudi Online
Friday, 25 September 2026 1.59 AM IST

ദേശീയ രാഷ്‌ട്രീയത്തിൽ കൂടുതൽ ഇടപെടലിന് ലീഗ്

muslim-legue

ന്യൂഡൽഹി: ദേശീയതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്താൻ മുസ്ളിം ലീഗ് നേതൃയോഗത്തിൽ തീരുമാനം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ യോഗത്തിൽ ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്‌തു.


ദേശീയ തലത്തിൽ പ്രവർത്തനം ഊർജ്ജിതമാക്കാൻ ദേശീയ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. അഡ്വ. ഹാരിസ് ബീരാൻ എം.പി, ഖുർറം അനീസ് ഉമർ എന്നിവർ അംഗങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാദ്ധ്യതകൾ സമിതി തേടും.

ന്യൂഡൽഹി ഖാഇദെ മില്ലത്ത് സെന്ററിൽ ചേർന്ന യോഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം.കാദർ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ. എം.പി.അബ്ദുസമദ് സമദാനി, കെ.നവാസ് കനി കേരളത്തിൽ നിന്നുള്ള മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSLIM LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA