SignIn
Kerala Kaumudi Online
Thursday, 24 September 2026 4.23 PM IST

'ഡയറിയെക്കുറിച്ച്  അന്വേഷിക്കട്ടെ, അഴിമതിപ്പണവും തിരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും രണ്ടാണ്'

k-muraleedharan
കെ മുരളീധരൻ

തൃശൂർ: മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പണം കൈപ്പറ്റിയവരുടെ പട്ടികയിൽ തന്റെ പേരും ഉൾപ്പെട്ടതിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ഡയറിയെക്കുറിച്ച് അന്വേഷിക്കട്ടെയെന്നും അതിന് കുഴപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. ശശിധരൻ കർത്തയുടെ ഡയറിയുടെ പേജ് പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയത് ചർച്ചയായതോടെയാണ് മന്ത്രിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകുമെന്നും തിരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാരല്ല കേരളത്തിലേതെന്നും എന്നാൽ ഇഡി ഔദ്യോഗികമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ നിർവഹിച്ചേ പറ്റൂവെന്നും കെ മുരളീധരൻ വ്യക്തമാക്കി.

എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗം പങ്കുവച്ചാണ് ഷോൺ ജോർജ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കേസിൽ പിണറായി വിജയനെതിരെ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ലയെന്ന ചോദ്യമുയർത്തിയാണ് ഷോണിന്റെ പോസ്റ്റ്. വിജിലൻസ് അന്വേഷണം നടക്കാത്തിതിന് പിന്നിലെ കാരണം മുഖ്യമന്ത്രി വിഡി സതീശന്റെ അടക്കം പേര് ഡയറിയിൽ ഉൾപ്പെട്ടതാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി കെ മുരളീധരൻ, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള പ്രമുഖ യുഡിഎഫ് നേതാക്കളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്.

'ആരോപണവിധേയനായ ആഭ്യന്തര മന്ത്രിയുടെ ഡിപാർട്‌മെന്റ് ഈ കേസിൽ എഫ്‌ഐആർ ഇടേണ്ടെന്ന് പൊലീസിനോട് പറയുകയാണ്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കുന്നത് പ്രതിയെന്ന നിലയിൽ സംശയിക്കപ്പെടുന്നയാളാണ്. കഴിഞ്ഞ മൂന്ന് മാസമായി മാദ്ധ്യമങ്ങളിലൂടെ എനിക്ക് ലഭിച്ച വിവരങ്ങളാണ് ഇന്ന് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ആരോപണവിധേയമായ കമ്പനിയുടെ എംഡിയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികളടങ്ങിയ പേജാണ് അതിലുള്ളത്. അതിൽ മുഖ്യമന്ത്രിയുടെ പേരുമുണ്ട്. പിണറായി വിജയന്റെ പേര് 'പി വി' എന്നല്ല, 'പിണറായി' എന്ന് തന്നെയാണ് ഡയറിയിലുള്ളത്'- ഷോൺ ജോർജ് പറഞ്ഞു.

English Summary

Minister K. Muraleedharan responded to his name appearing in CMRL MD S. Kartha's diary, which allegedly lists payments. He welcomed an inquiry, asserting that "law should take its course." Muraleedharan differentiated between accepting election funds and corruption. The controversy arose after BJP leader Shone George publicized the diary page, also naming other prominent UDF leaders.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN, MASAPPADI CASE, SHONE GEORGE, SASIDHARAN KARTHA DIARY, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA