കൊല്ലം: കടയ്‌ക്കലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂൾ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് കരണത്തടിച്ചതായി പരാതി. സിപിഎച്ച്‌എസ്‌എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷിനെതിരെയാണ് പരാതി. കാറ്റടിച്ച് ജനൽ അടഞ്ഞതിന്റെ പേരിൽ രതീഷ്, കുട്ടിയെ മർദിച്ചുവെന്നാണ് ആരോപണം.
സംഭവത്തിൽ സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു. ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌കൂളിൽ എസ്‌എഫ്‌ഐ പ്രതിഷേധം നടത്തി.
A ninth-grade student in Kadakkal, Kollam, was allegedly slapped by school employee Rajeesh with a food-soiled hand over a window closing. Despite a complaint to the headmistress and a withdrawn police report based on school assurances, no action was taken. The Students' Federation of India (SFI) is currently protesting at CPHSS Kuttikkad, demanding the employee's immediate suspension.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |