
തിരുവനന്തപുരം: കേരള സർവകലാശാലയിലെ രണ്ട് ഗവേഷകർക്ക് ഐ.സി.എസ്.എസ്.ആറിന്റെ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്) പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്. കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിലെ ഗവേഷകരായ ഡോ. ആർ. എസ്. ശ്യാംനാഥ്, ഡോ. ശ്രുതി ഭുവനേന്ദ്രൻ എന്നിവർക്കാണ് ഫെലോഷിപ്പ്. മാനേജ്‌മെന്റ് ആൻഡ് ഓർഗനൈസേഷണൽ സ്റ്റഡീസ് വിഭാഗത്തിലാണ് ഇരുവരുടെയും നേട്ടം. കേരള സർവകലാശാല സ്‌കൂൾ ഒഫ് ബിസിനസ് മാനേജ്‌മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ സീനിയർ പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. ആർ. വസന്തഗോപാലിന്റെ മേൽനോട്ടത്തിലാണ് ഇരുവരും പ്രൊപ്പോസലുകൾ സമർപ്പിച്ചത്. 32 ഗവേഷണ മേഖലകളിലായി രണ്ട് വർഷത്തേക്കാണ് ഐ.സി.എസ്.എസ്.ആർ പോസ്റ്റ്ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്. പ്രതിമാസം 31,000 രൂപ ഫെല്ലോഷിപ്പും പ്രതിവർഷം 25,000 രൂപ കണ്ടിജൻസി ഗ്രാന്റും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |