SignIn
Kerala Kaumudi Online
Friday, 25 September 2026 1.33 AM IST

അഡ്വ. ജി. മുരളീധരൻ ബാർ കൗൺസിൽ ചെയർമാൻ

girija
ഗിരിജ കെ. ഗോപാൽ

കൊച്ചി: കേരള ബാർ കൗൺസിൽ ചെയർമാനായി അഡ്വ. ജി. മുരളീധരനെ (വള്ളക്കടവ് മുരളി) തിരഞ്ഞെടുത്തു. അഡ്വ. ഗിരിജ കെ. ഗോപാൽ (വൈസ് ചെയർപേഴ്സൺ), അഡ്വ. ജോസ് മേച്ചേരി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ബാർ കൗൺസിൽ ഇന്ത്യ അംഗമായി അഡ്വ. പി. സന്തോഷ്‌കുമാറിനെയും ബാർ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.

ജി. മുരളീധരൻ ഹൈക്കോടതി അഭിഭാഷകനാണ്. നാലു തവണ തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ഗിരിജ കെ. ഗോപാൽ മുൻ സർക്കാർ അഭിഭാഷകയാണ്. ജോസ് മേച്ചേരി തൃശൂർ ജില്ലയിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നു. കേരള നോട്ടറി അഡ്വക്കേറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്. സന്തോഷ്‌കുമാർ കേരള ബാർ കൗൺസിലിന്റെ വൈസ് ചെയർമാൻ, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA