SignIn
Kerala Kaumudi Online
Friday, 25 September 2026 1.59 AM IST

അഴിമതി നിരോധന നിയമത്തെ തോൽപ്പിക്കുന്നു: ഹൈക്കോടതി തച്ചങ്കരിയുടെ ഹർജി വിധി പറയാൻ മാറ്റി

a

കൊച്ചി: വിചാരണപോലും പല മാർഗങ്ങളിലൂടെ തടസപ്പെടുത്തുന്നതിനാൽ അഴിമതി നിരോധന നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുകയാണെന്ന് ഹൈക്കോടതി. അനധികൃത സ്വത്തുസമ്പാദനക്കേസിലെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ അപേക്ഷയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള പ്രതികരണം.

അഴിമതിക്കേസിൽ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചാലും അപ്പീലിലൂടെ ജാമ്യം നേടും. അന്തിമവാദം കേൾക്കാതെ വർഷങ്ങളോളം ജാമ്യത്തിൽ തുടരും. അതിനിടയിൽ പല പ്രതികളും മരിക്കും. ഹൈക്കോടതിയിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. പരിതാപകരമായ സാഹചര്യമാണിത്. അഴിമതി തടയൽ നിയമം കർശനമായി നടപ്പാക്കിയാലേ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകൂവെന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു. തച്ചങ്കരിയുടെ ഹർജി ഉത്തരവിനായി മാറ്റി.

തെറ്റായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷിച്ചതെന്നാണ് തച്ചങ്കരിയുടെ അപ്പീലിലെ വാദം. തച്ചങ്കരിയുടെ ഹർജിയെ സർക്കാർ ശക്തമായി എതിർത്തു.

ശിക്ഷ മരവിപ്പിക്കണോ എന്നത് കോടതിയുടെ വിവേചനാധികാരമാണെന്ന് ബെഞ്ച് പറഞ്ഞു. സ്വത്തിന്റെ കാര്യത്തിൽ ഹർജിക്കാരൻ പറയുന്ന പലകാര്യങ്ങൾക്കും വ്യക്തമായ തെളിവില്ലാത്തതും ചൂണ്ടിക്കാട്ടി.
തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതി നാലുവർഷം കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയടയ്‌ക്കാനുമാണ് ശിക്ഷിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA