SignIn
Kerala Kaumudi Online
Saturday, 13 June 2026 10.28 PM IST

സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം:രാഗേഷ്

a

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചു. കേസ് സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഈ ആവശ്യം ഇപ്പോൾ അംഗീകരിക്കുന്നത് കോടതിയുടെ മേൽ മുഖ്യമന്ത്രി സ്ഥാനം പ്രയോഗിക്കുന്നതിന് തുല്യമാണ്.


കുടുംബത്തിന്റെ ആവശ്യ പ്രകാരം, ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, മുൻ അന്വേഷണത്തിൽ ഉൾപ്പെടാതെ പോയ വിഷയങ്ങൾ കൂടി ഉൾക്കൊള്ളിച്ച് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി അറിയുന്നു. ഇത് മറികടന്ന് നരേന്ദ്ര മോദി സർക്കാർ നിയന്ത്രിക്കുന്ന സി.ബി.ഐയെ ഏൽപ്പിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ അങ്ങേയറ്റം അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് രാഗേഷ് കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK RAGESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA