SignIn
Kerala Kaumudi Online
Monday, 21 September 2026 2.08 AM IST

വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യം കേരളയുടെ മാർഗരേഖയ്ക്ക് എതിരെ പ്രതിഷേധം

k

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖയ്ക്ക്

എതിരെ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം. വിമർശനം കടുത്തതോടെ, വിദ്യാർത്ഥി രാഷ്ട്രീയം തടയാൻ തീരുമാനമെടുത്തിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാരിന്റെ നയമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ വ്യക്തമാക്കി. സംഭവം വിവാദമായതോടെ, അത്തരമൊരു മാർഗരേഖ തയാറാക്കിയിട്ടില്ലെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മലും അറിയിച്ചു

കോളേജുകളിലോ സർവകലാശാലയിലോ വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മാർഗരേഖയിൽ പറയുന്നത്. മാർഗരേഖ ലംഘിച്ചാൽ പ്രിൻസിപ്പലിനും , വൈസ് ചാൻസലർക്കും നടപടിയെടുക്കാം. ക്യാമ്പസിനുള്ളിൽ മുദ്രാവാക്യങ്ങളോ, പ്രതിഷേധങ്ങളോ, സമരങ്ങളോ പാടില്ല, കൊടി തോരണങ്ങൾ, രാഷ്ട്രീയ പ്രചാരണ ബോർഡുകൾ എന്നിവ സ്ഥാപിക്കരുത്. കൂട്ടംകൂടലുകളോ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള പരിപാടികളോ നടത്തിയാൽ 5000 രൂപ മുതൽ 20000 രൂപ വരെ പിഴ ചുമത്തും. സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ പഠിക്കുന്നത് വിലക്കും.ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പിഴ ഈടാക്കാമെന്നും മാർഗരേഖയിൽ പറയുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും ,എസ്.എഫ്.ഐയും,കെ.എസ്.യുവും ഇതിനെതിരെ രംഗത്ത് വന്നു. സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമാണ് കരട് രേഖയെന്നും ,വൈസ് ചാൻസിലറുടെ തീരുമാനം അംഗീകരിക്കില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായ മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചുള്ള പൊതു താൽപര്യ ഹർജികളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പെരുമാറ്റച്ചട്ടമുണ്ടാക്കാൻ സർവകലാശാലകളോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എംജി സർവകലാശാലയിൽ കരട് പെരുമാറ്റച്ചട്ടം രൂപീകരിച്ചെങ്കിലും, ഇടത് വിദ്യാർത്ഥി സംഘടനകളടക്കം ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങി.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം​ ​
ത​ട​യ​രു​ത്: പി​ണ​റാ​യി

വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​നം​ ​നി​രോ​ധി​ക്കാ​നു​ള്ള​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നീ​ക്കം​ ​അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക്യാ​മ്പ​സി​ൽ​ ​നി​ന്ന് ​രാ​ഷ്ട്രീ​യ​ത്തെ​യും​ ​രാ​ഷ്ട്രീ​യ​ ​ബോ​ധ​ത്തെ​യും​ ​തു​ര​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​ചോ​ദ്യം​ ​ചോ​ദി​ക്കു​ന്ന​ ​ത​ല​മു​റ​യെ​ ​ഭ​യ​ക്കു​ന്ന​തു​ ​കൊ​ണ്ടാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​ഫേ​സ്ബു​ക്ക് ​കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു. രാ​ജ്യ​ത്തു​യ​ർ​ന്നു​ ​വ​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ ​മു​ന്നേ​റ്റ​ങ്ങ​ളി​ൽ​ ​അ​സ്വ​സ്ഥ​രാ​യ​വ​രു​ടെ​ ​അ​ജ​ൻഡ​യാ​ണ് ​ഇ​ത്ത​രം​ ​തീ​രു​മാ​ന​ങ്ങ​ൾ​ക്കു​ ​പി​ന്നി​ലെ​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​ഇ​തി​ന്പി​ന്നി​ലു​ള്ള​വ​ർ​ ​പി​ന്തി​രി​യു​ന്നി​ല്ലെ​ങ്കി​ൽ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​കേ​ര​ളം​ ​സാ​ക്ഷി​യാ​കുമെന്നും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA