SignIn
Kerala Kaumudi Online
Monday, 21 September 2026 2.08 AM IST

റാങ്ക് ഹോൾഡേഴ്സ് സംയുക്ത കൂട്ടായ്‌മയ്‌ക്ക് തുടക്കം

j

തിരുവനന്തപുരം: വിവിധ തസ്‌തികകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സംയുക്ത കൂട്ടയ്മയ്‌ക്ക് തുടക്കമായി. ഓൾ കേരള പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ ആദ്യ യോഗം ഇന്നലെ കനകക്കുന്നിൽ നടന്നു. സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ ഏകോപിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇടപെടലുകൾ നടത്താനുമാണ് അസോസിയേഷൻ രൂപീകരിച്ചത്. അദ്ധ്യാപക,യൂണിഫോം തസ്തികളിൽ ഉൾപ്പെട്ടവരാണ് കൂട്ടായ്മയിൽ പങ്കെടുത്ത്. ഇതിലെ പ്രതിനിധികളെ ഉൾപ്പെടുത്തി അസോസിയേഷന്റെ താത്കാലിക കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ റാങ്ക് ലിസ്റ്റുകാരെ ഉൾപ്പെടുത്തി കൂട്ടായ്‌മ വിപുലീകരിക്കും. ഇതിനായി അടുത്ത ആഴ്ച വീണ്ടും യോഗം ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA