1 MIN READ
| AUTHOR : Kerala Kaumudi PUBLISHED: JUNE 04, 2026 12:00 AM IST
തിരുവനന്തപുരം: കേരളത്തിൽ വിദേശ ഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി പ്രത്യേക ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷൻ(എസ്.എം.എഫ്) സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.അറബിക്,ഫ്രഞ്ച്,ജർമ്മൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ്, റഷ്യൻ തുടങ്ങിയ ഭാഷകളിൽ ഉയർന്ന നിലവാരത്തിലുള്ള പഠന-ഗവേഷണ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു.മുഹമ്മദ് ഷാഫി ഹാജി,സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി,ഫാമിലി പ്ലസ് സ്റ്റേറ്റ് ചെയർമാൻ അബുബക്കർ ഫൈസി മലയമ്മ,സ്റ്റേറ്റ് കൺവീനർ സലീം എടക്കര,സ്റ്റേറ്റ് സി.ഇ.ഒ ബഷീർ കല്ലേപ്പാടം,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നക്കൽ ജമാൽ, ജനറൽ സെക്രട്ടറി മാഹാണി ജസീം,സ്മാർട്ട് ടീം ജില്ലാ ഡയറക്ടർ ഷാൻ കാട്ടുമുറാക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
RELATED TOPICS: SMF
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തൃശൂർ/കൊച്ചി: പ്രസിദ്ധീകരണത്തിന്റെ 115 വർഷങ്ങൾ പൂർത്തിയാക്കുന്ന കേരളകൗമുദിയുടെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി, തൃശൂർ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണനിലാവ് പരിപാടിയുടെയും റിമി
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ബിൽഡറുമായ എൻ.ധനഞ്ജയൻ ഉണ്ണിത്താൻ (70 ) നിര്യാതനായി. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നലെ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ
തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഇന്നലെ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദ്ദേശം
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ ദേശീയപാതകളിൽ 24 മണിക്കൂറും എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി സി.പി. ജോൺ. ദേശീയപാതയെ നൂറ്