SignIn
Kerala Kaumudi Online
Saturday, 13 June 2026 10.27 PM IST

രക്ഷാപ്രവർത്തനം: മുൻകൂർ ജാമ്യ ഹർജി തള്ളി

xzdv

ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന അനിൽകുമാറും സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജ‌ഡ്ജി ഹണി എം.വർഗീസ് തള്ളി. ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്രങ്ങൾ ജാമ്യം ലഭിക്കാവുന്നവയായതിനാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. കേസിൽ തങ്ങളെയും കക്ഷികളാക്കണമെന്ന മർദ്ദനമേറ്റ എ.ഡി.തോമസ് എം.എൽ.എയുടേയും അജയ് ജ്യുവൽ കുര്യാക്കോസിന്റെയും ഹർജികൾ കോടതി അംഗീകരിച്ചു.

മുൻകൂർ ജാമ്യഹർജിയിൽ അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട് തേടിയെങ്കിലും ഇന്നലെ കേസ് പരിഗണനയ്ക്കെടുക്കും വരെ നൽകാതിരുന്നതിനെ കോടതി വിമർശിച്ചു. വാർത്തയിലല്ല കാര്യമെന്നും ചൂണ്ടിക്കാട്ടി. കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിയുടെ മീറ്റിംഗിലാണെന്നായിരുന്നു കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ മറുപടി.

'​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​'​:​ ​അ​നി​ൽ​കു​മാർ
22​ ​കൊ​ല്ല​മാ​യി​ ​പി​ണ​റാ​യി​ക്കൊ​പ്പം

തി​രു​വ​ന​ന്ത​പു​രം​:​ ​ന​വ​കേ​ര​ള​ ​ബ​സി​നു​ ​നേ​രെ​ ​ക​രി​ങ്കൊ​ടി​ ​കാ​ട്ടി​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്,​ ​കെ.​എ​സ്.​യു​ ​നേ​താ​ക്ക​ളെ​ ​അ​തി​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ൽ​ ​സ​സ്പെ​ൻ​ഷ​നി​ലാ​യ​ ​റി​സ​ർ​വ് ​ഇ​ൻ​സ്പെ​ക്ട​റാ​യ​ ​അ​നി​ൽ​കു​മാ​ർ​ 22​ ​വ​ർ​ഷ​മാ​യി​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നൊ​പ്പ​മു​ണ്ട്.
അ​തി​നു​മു​ൻ​പ് ​ഇ.​കെ.​നാ​യ​നാ​രു​ടെ​ ​ഗ​ൺ​മാ​നാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ര​ണ​ശേ​ഷ​മാ​ണ് ​പി​ണ​റാ​യി​ക്കൊ​പ്പ​മാ​യ​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ല്ലി​യൂ​ർ​ ​സ്വ​ദേ​ശി​യാ​ണ്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​പ്പോ​ഴും​ ​പി​ണ​റാ​യി​യു​ടെ​ ​ഗ​ൺ​മാ​ൻ​ ​അ​നി​ലാ​ണ്.​ ​ഗ​ൺ​മാ​നാ​യി​രി​ക്കെ​ ​സ​സ്പെ​ൻ​ഷ​നി​ലാ​വു​ന്ന​തും​ ​അ​പൂ​ർ​വ​മാ​ണ്.​ ​പി​ണ​റാ​യി​യു​ടെ​ ​ഇ​സ​ഡ് ​കാ​റ്റ​ഗ​റി​ ​സു​ര​ക്ഷ​ ​പി​ൻ​വ​ലി​ച്ച​തോ​ടെ​ ​മു​റി​ഞ്ഞ​പാ​ലം​ ​സ്വ​ദേ​ശി​ ​സ​ന്ദീ​പി​നെ​ ​പൊ​ലീ​സി​ലേ​ക്ക് ​തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു.​ ​അ​നി​ൽ​കു​മാ​ർ​ ​ഒ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം​ ​ഇ​പ്പോ​ൾ​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ചി​ലാ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം​ ​സ​ഞ്ച​രി​ച്ച് ​സു​ര​ക്ഷ​യൊ​രു​ക്കേ​ണ്ട​ ​ചു​മ​ത​ല​യു​ള്ള​ ​ഗ​ൺ​മാ​നാ​ണ് ​പി​ന്നി​ലു​ള്ള​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​ ​മ​ർ​ദ്ദ​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​തെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ക​ണ്ടെ​ത്ത​ൽ.​ ​സു​ര​ക്ഷാ​ ​മാ​ന്വ​ലി​ന് ​വി​രു​ദ്ധ​മാ​യ​ ​ന​ട​പ​ടി​യാ​ണ് ​ഗ​ൺ​മാ​ൻ​മാ​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കി​ ​മു​ന്നോ​ട്ടു​പോ​വേ​ണ്ട​വ​ർ​ ​വി.​ഐ.​പി​ ​വാ​ഹ​നം​ ​ക​ട​ന്നു​പോ​യ​ ​ശേ​ഷം,​ ​വാ​ഹ​നം​ ​നി​റു​ത്തി​യി​റ​ങ്ങി​ ​അ​ന്യാ​യ​മാ​യി​ ​ആ​യു​ധ​മു​പ​യോ​ഗി​ച്ച് ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​'​ത്തി​ൽ​ ​പ്ര​തി​ക​ളാ​യ​ ​അ​ഞ്ചു​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യും​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ ​ന​ട​പ​ടി​യെ​ ​സ്വാ​ഗ​തം​ ​ചെ​​യ്യുന്നു.പ​രാ​തി​ ​സ്വീ​ക​രി​ക്കാ​ൻ​ ​പോ​ലും​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​ ​ഒ​രു​ ​പൊ​ലീ​സ് ​സം​വി​ധാ​ന​മാ​യി​രു​ന്നു​ ​ഇ​വി​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ലോ​ക​ത്തോ​ട് ​മു​ഴു​വ​ൻ​ ​ക​ള്ളം​ ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി​യും.​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​തി​രു​ത്തി​യെ​ന്ന് ​ഞ​ങ്ങ​ൾ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​താ​ണ്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​തി​രു​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​ ​വ​രു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.
- എ.​ഡി.തോ​മ​സ് ​
എം.​എ​ൽ.​എ.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA