SignIn
Kerala Kaumudi Online
Saturday, 13 June 2026 8.57 PM IST

മുമ്പ് പറഞ്ഞത് ഇപ്പോൾ ബാധകമല്ല: മന്ത്രി മുരളീധരൻ

തിരുവനന്തപുരം: നിപ രോഗബാധയെ കുറിച്ച് ഇടതു സർക്കാരിനെ അധിക്ഷേപിച്ച് നടത്തിയ തന്റെ മുൻ പരാമർശം വീണ്ടും ചർച്ചയായതോടെ വിശദീകരണവുമായി മന്ത്രി കെ. മുരളീധരൻ. ഇപ്പോൾ താൻ ആരോഗ്യ മന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, ശരിയും തെറ്റും കാലം തെളിയിക്കട്ടെ എന്ന് മുൻമന്ത്രി വീണാ ജോർജ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. ഭരിക്കുന്നവരെ നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്ന് മുൻമന്ത്രി കെ.കെ.ശൈലജയും പറഞ്ഞു. ഭരിക്കുന്നവർ ശരിയല്ലാത്തതു കൊണ്ട് നിപ വരുന്നതെന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോൾ കെ. മുരളീധരന്റെ പരാമർശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA