SignIn
Kerala Kaumudi Online
Monday, 21 September 2026 1.33 AM IST

പുകഴ്ത്തലുകളിൽ, സ്വപ്നലോകത്തേക്ക് പോകില്ല: പി.ജയരാജൻ

1

 മാസപ്പടിയിൽ പിണറായിക്ക് പിന്തുണ

കണ്ണൂർ: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചതിനെ തുടർന്നുള്ള പുകഴ്ത്തലുകളിൽ മയങ്ങില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. ഒട്ടേറെ പുകഴ്ത്തലുകൾ കേൾക്കുന്നുണ്ടെന്നും എന്നാൽ സ്വപ്നലോകത്തേക്ക് പോകില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരായ ഉൾപ്പാർട്ടി സമരം തുടരും. പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോൽവിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടവരെ പാർട്ടി ധാരണയ്ക്കനുസരിച്ച് ഒന്നിപ്പിക്കാൻ ശ്രമിക്കും. പാർട്ടിക്കകത്ത് ആശയപരമായ കുഴപ്പങ്ങളുണ്ടെങ്കിൽ തിരുത്താനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. മന്ത്രി കെ.എം.ഷാജി സ്വകാര്യകാറിൽ സഞ്ചരിച്ചത് അത്ഭുതമാണെന്നും ഇനിയും അങ്ങനെ സഞ്ചരിക്കുമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതേസമയം മാസപ്പടി കേസിൽ പിണറായിയെ ഇ.ഡി ഉന്നമിടുന്നത് സി.പി.എമ്മിനെ തകർക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഏറ്റവുമധികം സന്തോഷിക്കുന്നത് ആർ.എസ്.എസാണ്. കേരളത്തിലും ഭരണം പിടിക്കാമെന്ന അവരുടെ പ്രതീക്ഷയും ഇതിന്റെ ഭാഗമാണ്. കേരളം കീഴടക്കാൻ സി.പി.എമ്മിനെ തകർക്കണം. സതീശൻ സർക്കാർ സംഘപരിവാറിന് പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA