SignIn
Kerala Kaumudi Online
Sunday, 28 June 2026 5.58 PM IST

കുറുപ്പുംപടിയിൽ സിഐയുടെ ക്വാട്ടേഴ്സിൽ  വിജിലൻസിന്റെ മിന്നൽ പരിശോധന; 40,​000 രൂപ പിടിച്ചെടുത്തു

police
Photo Credit: X

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ സർക്കിൾ ഇൻസ്‌പെക്ടറൂടെ ( സിഐ) ക്വാട്ടേഴ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 40,​000 രൂപ പിടിച്ചെടുത്തു. സിഐ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്സിലാണ് ഇന്നലെ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ല. കേസ് ഒതുക്കിതീർക്കാൻ വാങ്ങിയ കെെക്കൂലിയാണോയെന്ന കാര്യം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, VIGILANCE, CI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA