SignIn
Kerala Kaumudi Online
Monday, 25 May 2026 4.48 AM IST

പുരാവസ്തു തട്ടിപ്പ്: ഐ.ജി ലക്ഷ്‌മണന് ശാസന മാത്രം

p

തിരുവനന്തപുരം: തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ 'വ്യാജ പുരാവസ്തു' കച്ചവടത്തിൽ പങ്കാളിയായെന്നും പൊലീസിന്റെ അധികാരമുപയോഗിച്ച് ഒത്താശ ചെയ്തെന്നും കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെതിരായി വകുപ്പുതല നടപടിയില്ല. വകുപ്പുതല അന്വേഷണം അവസാനിപ്പിച്ച് ലക്ഷ്മണിന് ശാസന നൽകാനാണ് സർക്കാർ തീരുമാനം. ഇതോടെ ലക്ഷ്മണിന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകും.

ഗുരുതര പെരുമാറ്റ ദൂഷ്യത്തിന് ഐ.ജിക്കെതിരെ ശക്തമായ അച്ചടക്ക നടപടിയെടുക്കാൻ പൊലീസ് മേധാവി ശുപാർശ നൽകിയിരുന്നു. പുരാവസ്തു തട്ടിപ്പിൽ രണ്ടു വട്ടം ലക്ഷ്മൺ സസ്പെൻഷനിലായിരുന്നു. തട്ടിപ്പു കേസിൽ നാലാം പ്രതിയാക്കിയ ലക്ഷ്‌മണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. 1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: IGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA