SignIn
Kerala Kaumudi Online
Saturday, 13 June 2026 10.27 PM IST

തകഴി പുരസ്കാരം സേതുവിന് നൽകി

award

ആലപ്പുഴ: തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ 2026ലെ തകഴി സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ സേതുവിന് നൽകി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സേതുവിന്റെ 84ാം ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ എം.എൽ.എ നൽകിയത്.സമിതി വൈസ് ചെയർമാൻ പ്രൊഫ.എൻ. ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിം കുമാർ, വൈസ് പ്രസിഡന്റ് ഷാനവാസ്, ഗ്രാമപഞ്ചായത്തംഗം ജ്യോതി ഗോപകുമാർ, മംഗളോദയം ഗ്രന്ഥശാല പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സെക്രട്ടറി സി.കെ. ബാബു, സമിതിയംഗം കെ.സി.രമേഷ് എന്നിനർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA