SignIn
Kerala Kaumudi Online
Saturday, 13 June 2026 8.38 PM IST

ദേവസ്വം നിയമനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്ക് ആനുപാതിക സംവരണം

READ ENGLISH VERSION
a

തിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങളിൽ പട്ടിക വിഭാഗങ്ങളുടെ സംവരണം ജനസംഖ്യാനുപാതികമായി ഉറപ്പാക്കുമെന്ന് നയ പ്രഖ്യാപനത്തിൽ പറയുന്നു. പട്ടിക ജാതി, പട്ടിക ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവുള്ളിടത്ത് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തും.

പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും. ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ സമയബന്ധിതമായി നൽകും.

ലൈഫ് മിഷന് കീഴിൽ പട്ടിക വിഭാഗങ്ങൾക്കുള്ള ഭവന സഹായ നയത്തിൽ മാറ്റം വരുത്തും.ഗോത്രവർഗ കുടുംബങ്ങൾക്കായി ഭവന പദ്ധതി ആരംഭിക്കും. ഗോത്രഭൂമിയുടെ തുടർ കൈമാറ്റം തടയാൻ ശക്തമായ നടപടികളെടുക്കും.അവരുടെ

ഭൂമിയിലെ കൈയറ്റങ്ങൾക്ക് ശിക്ഷ ഉറപ്പാക്കും.

പിന്നാക്ക വിഭാഗങ്ങളിലെ ഗവേഷകർക്ക് ഫെലോഷിപ്പുകൾ വർദ്ധിപ്പിക്കും. സാമ്പത്തിക സഹായം ഉറപ്പാക്കാൻ എളുപ്പത്തിൽ ലഭിക്കുന്ന പലിശ കുറഞ്ഞ വായ്പകൾ ലഭ്യമാക്കും. പിന്നാക്ക വിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികളുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പൈതൃകം സംരക്ഷിക്കാൻ ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEWASOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA