SignIn
Kerala Kaumudi Online
Monday, 21 September 2026 1.33 AM IST

കസ്റ്റഡി അവസാനിച്ചു; ആന്റോ വീണ്ടും ജയിലിൽ

1

സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ വീണ്ടും ജയിലിൽ. റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇയാളെ 24 മണിക്കൂർ നേരത്തേക്കാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഈ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് അവസാനിച്ചതോടെ ആന്റോയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) അഥീന ബിജുവിന്റെ വസതിയിൽ ഹാജരാക്കി . ഒന്നരയോടെ മാനന്തവാടി ജില്ലാ ജയിലിലെത്തിച്ചു. രാവിലെ 10.45ഓടെ മീനങ്ങാടി എക്‌സൈസ് ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷം ബത്തേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയത്. ഓഫീസിൽ നിന്നിറങ്ങുമ്പോൾ പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോട് പറയാമെന്നും കുറച്ചുദിവസം കഴിയട്ടെയെന്നും ഈ പരിപാടി നടക്കട്ടെ നോക്കാമെന്നുമായിരുന്നു മറുപടി. അതേസമയം തെളിവെടുപ്പുമായി ഒരുതരത്തിലും ആന്റോ അഗസ്റ്റിൻ സഹകരിച്ചില്ലെന്നാണ് വിവരം. മദ്യം കണ്ടെടുത്ത വീട് തന്റേതല്ലെന്നും അതിനാൽ തന്നെ ബാക്കി കാര്യങ്ങളൊന്നും തന്നോട് ചോദിക്കേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA