SignIn
Kerala Kaumudi Online
Saturday, 13 June 2026 8.56 PM IST

കാറ്റാടി നിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ അനുമതി

1

തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്റാടി വൈദ്യുതി നിലയങ്ങളിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. നിലവിലെ കാറ്റാടി നിലയങ്ങളിൽ നിന്നോ പുതുതായി ആരംഭിക്കുന്നവയിൽ നിന്നോ വാങ്ങാനാണ് അനുമതി. ടെൻഡർ ക്ഷണിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാവുന്ന കമ്പനികളിൽ നിന്നുമാകും കെ.എസ്.ഇ.ബി വാങ്ങുക. ടെൻഡറിനുള്ള അനുമതിയും റഗുലേറ്ററി കമ്മിഷൻ നൽകി.

നിലവിൽ സംസ്ഥാനത്ത് കാറ്റാടി നിലയങ്ങളുടെ സ്ഥാപിതശേഷി 100 മെഗാവാട്ടിൽ താഴെ മാത്രമാണ്. രാമക്കൽമേട്, അട്ടപ്പാടി, മാൻകുത്തിമേട്, പാപ്പൻപാറ, പൊന്മുടി എന്നിവിടങ്ങളിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിച്ച് ആദ്യഘട്ടത്തിൽ 370 മെഗാവാട്ട് ഉത്പാദിപ്പിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബി പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WIND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA