SignIn
Kerala Kaumudi Online
Saturday, 13 June 2026 9.10 PM IST

തിരു. ദേവസ്വം ബോർഡിൽ ഐ.ടി ഡയറക്ടറേറ്റ് വേണം

1

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രത്യേക ഐ.ടി. ഡയറക്ടറേറ്റ് സജ്ജമാക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് സമഗ്ര ഡിജിറ്രലൈസേഷൻ പദ്ധതിയുടെ നോഡൽ ഓഫീസറായ ഡോ. സന്തോഷ്ബാബുവിനോട് വെള്ളിയാഴ്ച ഓൺലൈനായി ഹാജരാകാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഐ.ടി നൈപുണ്യമുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ദേവസ്വം ബോർഡും സമർപ്പിക്കണം. നിലവിൽ ബോർഡിന്റെ കമ്പ്യൂട്ടർ വിഭാഗത്തിലുള്ളവർക്ക് വേണ്ടത്ര പരിജ്ഞാനമില്ലെന്നും കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVANCORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA