SignIn
Kerala Kaumudi Online
Monday, 26 October 2026 6.44 AM IST

ലോറികൾക്ക് കല്ലേറ്: 14 കൊല്ലം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

nasrre

കൊച്ചി: ലോറികൾക്ക് നേരെ ആക്രമണം നടത്തിയ കേസിൽ 14 കൊല്ലമായി ഒളിവിലായിരുന്നയാളെ കായംകുളത്ത് നിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കാട കുന്നുവിളാകത്ത് വീട്ടിൽ എസ്. നസീറിനെയാണ് (54) മുളവുകാട് എസ്.എച്ച്.ഒ നസീമിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

2013 ഫെബ്രുവരി 4ന് രാത്രി 10ന് ബോൾഗാട്ടി പോഞ്ഞിക്കര സിഗ്നൽ ജംഗ്ഷനിലും കണ്ടെയ്‌നർ റോഡിലെ കാട്ടാത്ത് ജംഗ്ഷനിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികൾക്ക് നേരെയായിരുന്നു ആക്രമണം. നസീറുൾപ്പെടെ ജീപ്പിൽ എത്തിയ എട്ടംഗ സംഘമാണ് കല്ലേറ് നടത്തി ചില്ലുകൾ തകർത്തത്.

സംഭവസമയത്ത് കാളമുക്ക് തുറമുഖത്തെ മത്സ്യക്കച്ചവടക്കാരനായിരുന്നു പ്രതി. രണ്ട് കണ്ടെയ്‌നർ സർവീസ് സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. മറ്റ് പ്രതികൾ അറസ്റ്റിലായെങ്കിലും നസീർ പിടികൊടുത്തില്ല. വൈപ്പിനിൽ നിന്ന് കടന്ന പ്രതി കാട്ടാക്കടയിലെ വീടും വസ്തുവും വിറ്റു. തുടർന്ന് കായംകുളത്തെ ഭക്ഷണശാലയിൽ ജീവനക്കാരനായി ഒളിവിൽ കഴിഞ്ഞു. ബന്ധുക്കളുമായി മൊബൈൽ ഫോണിൽ പോലും ബന്ധപ്പെട്ടിരുന്നില്ല.

എറണാകുളം മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച എൽ.പി വാറണ്ടിൽ മുളവുകാട് പൊലീസിന്റെ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. കൊല്ലത്തെ ഭാര്യയുടെ വീട്ടിൽ നിന്നാണ് ജോലി സ്ഥലത്ത് എത്തിയിരുന്നത്. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY