SignIn
Kerala Kaumudi Online
Saturday, 13 June 2026 9.11 PM IST

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

crime

തിരുവനന്തപുരം: പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്തിൽ, മണക്കാട് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും പിന്തുട‌ർന്ന് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മണക്കാട് ടി.സി 37/2281 വീട്ടിൽ സതീഷ് കുമാർ എന്ന സുനാമി സതിയാണ് (47) ഫോർട്ട് പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച ചാല മുത്താരമ്മൻ കോവിലിന് സമീപമായിരുന്നു സംഭവം.ആക്രമണത്തിനിരയായ യുവാവ്,പ്രതിയുടെ കാർ മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം.പ്രതി യുവാവിനെയും സുഹൃത്തിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പ്രതി പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സതീഷ് കുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയുമാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY