
കഴക്കൂട്ടം: വില്പനക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കീഴാവൂർ ആനതാഴ്ച്ചിറ ചിറത്തലയ്ക്കൽ വീട്ടിൽ ആഷിഖിനെ (23) ആണ് റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നു 1.17 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നിരവധി അടിപിടി കേസുകളിൽ നേരത്തെയും പ്രതിയായ ആളാണ് ആഷിഖ് എന്ന് പൊലീസ് അറിയിച്ചു. മംഗലപുരം എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ്, ഡാൻസാഫ് എസ്.ഐ ഫയാസ്, മംഗലപുരം എസ്.ഐ ഗിരീഷ്, കെ. സുൾഫിക്കർ, എസ്. സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |