SignIn
Kerala Kaumudi Online
Monday, 25 May 2026 3.48 AM IST

വിദേശമദ്യഷോപ്പ് ജീവനക്കാരന് മദ്യപന്റെ ആക്രമണത്തിൽ പരിക്ക്

aa

കൊച്ചി: പരസ്യമദ്യപാനം വിലക്കിയ വിദേശമദ്യഷോപ്പ് ജീവനക്കാരന് ബിയർകുപ്പിയും ഇടിവളയും കൊണ്ടുള്ള ആക്രമണത്തിൽ സാരമായി പരിക്കേറ്റു. എറണാകുളം ബാനർജി റോഡ് ഇ.ആർ.ജി ജംഗ്ഷന് സമീപത്തെ കൺസ്യൂമർഫെ‌ഡിന്റെ വിദേശമദ്യശാലയിലെ ജീവനക്കാരൻ എടവനക്കാട് സ്വദേശി ജിതു കൃഷ്ണയ്ക്കാണ് (27) പരുക്കേറ്റത്. പ്രതി ചിറ്റൂർ റോക്കി റോഡ് കാരത്താട്ട് വീട്ടിൽ കെ.പി. നിതിനെ (36) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 11ന് വിദേശമദ്യഷോപ്പ് വളപ്പിലായിരുന്നു അക്രമം. മദ്യഷോപ്പിൽ നിന്ന് ബിയർ വാങ്ങിയ പ്രതി അവിടെ നിന്ന് കുടിക്കുന്നത് ജിതു കൃഷ്ണ തടഞ്ഞതാണ് പ്രകോപന കാരണം. അസഭ്യം പറയുകയും ബിയർകുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തുട‌ർന്ന് കൈയിൽ കിടന്ന ഇടിവള ഉപയോഗിച്ച് മുഖത്തും നെറ്റിയിലും ഇടിച്ചു. ആക്രമണത്തിൽ മൂക്കിനും പല്ലിനും പൊട്ടലുണ്ട്.

മറ്റ് ജീവനക്കാർ ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തിയാണ് പൊലീസിന് കൈമാറിയത്. ജീവനക്കാരൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പരിക്കേൽപ്പിച്ചതിനും പരസ്യമദ്യപാനത്തിനും ഉൾപ്പെടെയാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY