തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പാർവതി പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
അർമേനിയയിലും പോളണ്ടിലുമാണ് പ്രതി ജോലി വാഗ്ദാനം ചെയ്തത്. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്. ആംസ്റ്ററിന് കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസുണ്ട്. കൂടാതെ കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു, ഒമാൻ, ദുബായ്, അബുദാബി, ബഹ്‌റൈൻ, നേപ്പാൾ എന്നിവിടങ്ങളിലും ശാഖകളുണ്ട്. വിദേശരാജ്യങ്ങളിലേയ്ക്കുള്ള തൊഴിൽ സാദ്ധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, ഉപരിപഠനത്തിനുള്ള അവസരങ്ങൾ എന്നീ സേവനങ്ങളാണ് ആംസ്റ്റർ വാഗ്ദാനം ചെയ്തിരുന്നത്.
Amster Overseas CEO Parvathy Maya Shaji was arrested at Thiruvananthapuram airport on charges of defrauding individuals with foreign employment offers. She allegedly swindled ten lakh rupees from a complainant for jobs in Armenia and Poland. Shaji, the primary accused in two cases registered in Palarivattom, was taken into custody upon her arrival from abroad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |