
ആംസ്റ്റർഡാം: നെതർലൻഡ്‌സിൽ സഫാരി പാർക്കിൽ പേർഷ്യൻ പുള്ളിപ്പുലിയുടെ ആക്രമണം നേരിട്ട ജീവനക്കാരി അതീവ ഗുരുതരാവസ്ഥയിൽ. ഹിൽവാരൻബീക്കിൽ സ്ഥിതി ചെയ്യുന്ന ബീക്‌സെ ബെർഗൻ സഫാരി പാർക്കിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
വന്യമൃഗങ്ങളെ പരിചരിക്കുന്നതിൽ ഏകദേശം 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഇവർ രാവിലെ പുള്ളിപ്പുലികളുടെ കൂട്ടിൽ പതിവ് പരിശോധനകൾ നടത്തുകയായിരുന്നു. ഇതിനിടെ പുലി ചാടിവീഴുകയായിരുന്നു.
വാക്കി ടോക്കിയിലൂടെ സ്ത്രീയുടെ നിലവിളി കേട്ട സഹപ്രവർത്തകർ ഉടൻ തന്നെ ഇവിടേക്ക് ഓടിയെത്തി. പുള്ളിപ്പുലിയെ മാറ്റിയെ ശേഷം സ്ത്രീയെ കൂട്ടിൽ നിന്ന് പുറത്തെടുത്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ അടക്കം അടിയന്തര ചികിത്സകൾക്ക് വിധേയയാക്കുകയും ചെയ്തു.
അപകട സമയം ജീവനക്കാരി സാധാരണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നെന്ന് പാർക്ക് അധികൃതർ പറഞ്ഞു. ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |