SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.32 AM IST

നടപ്പാതയ്‌ക്കടിയിൽ അനക്കം; വഴിയാത്രക്കാരൻ കണ്ടത് 20 മുട്ടകളുമായിരിക്കുന്ന പെരുമ്പാമ്പിനെ

python
പ്രതീകാത്മക ചിത്രം

ഫ്ലോറിഡ: റോഡിനോട് ചേർന്ന നടപ്പാതയ്ക്ക് താഴെ കണ്ടെത്തിയത് 20 മുട്ടകൾക്കൊപ്പം ഇരിക്കുന്ന പെരുമ്പാമ്പിനെ. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ ബർമീസ് പൈത്തണിനെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. നടപ്പാതയുടെ കോൺക്രീറ്റ് പാളിക്ക് താഴെ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്.

നടപ്പാതയിലെ കോൺക്രീറ്റ്പാളികൾക്ക് താഴെയായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പിന്നാലെ അധികൃതരെത്തി പാമ്പിനെയും മുട്ടയെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. കനാലുകളിലും തണ്ണീർത്തടങ്ങളിലും കാടുകളിലും കാണുന്ന ബർമീസ് പൈത്തണിനെ ജനവാസമേഖലയിൽ കണ്ടത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. ഇത്തരത്തിൽ ജനവാസമേഖലയിലെത്തുന്ന പെരുമ്പാമ്പ് വളർത്തുമൃഗങ്ങളെ വേട്ടയാടാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നല്ല വലിപ്പമുള്ള ബർമീസ് പൈത്തണിന് നൂറോളം മുട്ടകൾ ഇടാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. മുൻപ് 14 അടി നീളമുള്ള പെരുമ്പാമ്പിനെ 53 മുട്ടകൾക്കൊപ്പം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൗത്ത് ഫ്ലോറിഡയിൽ കാണപ്പെടുന്ന ബർമീസ് പൈത്തണിന്റെ മുട്ടയിടുന്ന സീസണാണ് ഇത്.

പെരുമ്പാമ്പിനെ കണ്ടെത്തിയാൽ പൊതുജനങ്ങൾ കൈകാര്യം ചെയ്യരുതെന്നും അധികൃതരെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പാമ്പിനെ കണ്ടെത്തിയാൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ഒരു ആപ്പും ഫ്ലോറിഡയിൽ വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി വിവരങ്ങൾ അധികാരികൾക്ക് കൈമാറാൻ സാധിക്കും.

English Summary

A passerby in Florida, USA, discovered a Burmese python with 20 eggs beneath concrete slabs of a sidewalk. The snake was spotted after the person noticed movement under the pavement. Authorities arrived and relocated the python and its eggs to another location. Burmese pythons are among the world's largest snake species and are commonly found in canals, wetlands and forests in South Florida.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLORIDA BURMESE PYTHON, BURMESE PYTHON WITH 20 EGGS, GIANT PYTHON FOUND IN FLORIDA, BURMESE PYTHON NESTING SEASON, FLORIDA SNAKE DISCOVERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360