
കറാച്ചി: പാകിസ്ഥാനിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിൽ പ്രതിഷേധം. പഞ്ചാബ് പ്രവിശ്യയിലെ നരോവാൽ ജില്ലയിലെ സിറാജ് ഗ്രാമത്തിൽ ആഗസ്റ്റ് 21നായിരുന്നു സംഭവം. തൊട്ടടുത്തുള്ള മദ്രസ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തീവ്ര ഇസ്ലാമിക് പാർട്ടിയായ തെഹ്‌രീക് ഇ ലബൈക് പാകിസ്ഥാൻ (ടി.എൽ.പി) ആണ് ക്ഷേത്രം തകർത്തതെന്ന് പ്രദേശവാസികളും ന്യൂനപക്ഷ സംഘടനകളും പറയുന്നു. ക്ഷേത്രത്തിന്റെ ഇഷ്ടികകളും ലോഹഭാഗങ്ങളും കടത്തുകയും ചെയ്തു. എന്നാൽ കനത്ത മഴയിൽ ക്ഷേത്രം താനേ തകർന്നുവീണെന്നാണ് പാക് സർക്കാരിന്റെ വാദം. സംഭവത്തിൽ അന്വേഷണം വേണമെന്നും ക്ഷേത്രം പുനർനിർമ്മിക്കണമെന്നും ന്യൂനപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്ത് പുരാതന ക്ഷേത്രങ്ങൾ പൊളിച്ചുനീക്കുന്ന സംഭവം ആദ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |