SignIn
Kerala Kaumudi Online
Wednesday, 02 September 2026 6.17 PM IST

ബാങ്ക്  ഓഫ്  അമേരിക്ക  വൈസ്  പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; പ്രതിയെ വെടിവച്ച് കൊന്ന് പൊലീസ്

READ ENGLISH VERSION
erin-piacenti
എറിൻ പിയാസെന്റി, പമേല

വാഷിംഗ്ടൺ: ന്യൂയോർക്ക് നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ടൈംസ് സ്ക്വയറിൽ നടന്ന ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32) കൊല്ലപ്പെട്ടു. എറിൻ ഉൾപ്പെടെ രണ്ട് പേരെ കുത്തിയ ക്വീൻസ് സ്വദേശിയായ പമേല സിസ്‌നെറോിനെ (49) പൊലീസ് വെടിവച്ച് കൊന്നു. മൂന്ന് കുട്ടികളുള്ള പാമല മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായാണ് റിപ്പോർട്ട്. എറിൻ പ്രസവാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച ദിവസമാണ് ദാരുണമായ സംഭവം നടന്നതെന്ന് സഹപ്രവർത്തകർ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു ആക്രമണം നടന്നത്. അടുക്കളയിൽ ഉപയോഗിക്കുന്നതരം രണ്ട് കത്തികളുമായി ടൈംസ് സ്ക്വയറിലെത്തിയ പാമല റോഡ് മുറിച്ചുകടക്കാനായി ഭാര്യയ്‌ക്കൊപ്പം കാത്തുനിന്ന 68കാരനെയാണ് ആദ്യം കുത്തിയത്. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നാണ് വിവരം. തുടർന്ന് ഇവരുടെ മുന്നിൽപ്പെട്ട എറിനെയും കുത്തുകയായിരുന്നു. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ എറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

English Summary

Bank of America Vice President Erin Piacenti, 32, was fatally stabbed during an unprovoked attack at New York City's Times Square. A 49-year-old Queens woman, Pamela, allegedly stabbed Piacenti and a 68-year-old man before police shot and killed her. Piacenti had reportedly returned to work after maternity leave on the day of the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK OF AMERICA VICE PRESIDENT, ERIN PIACENTI, TIMES SQUARE ATTACK, NEW YORK STABBING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY