SignIn
Kerala Kaumudi Online
Saturday, 13 June 2026 7.32 PM IST

റോയൽ സുഷി

pic

ടോക്കിയോ : ജപ്പാൻകാരുടെ പ്രിയപ്പെട്ട വിഭവമാണ് സുഷി. ലോകത്തെ ഏറ്റവും വില കൂടിയ സുഷി ഏതാണെന്ന് അറിയാമോ ? ജപ്പാനിലെ ഒസാക്കയിലുള്ള സുഷി കിരിമോൺ എന്ന റെസ്റ്റോറന്റാണ് ഈ രാജകീയ സുഷിയ്ക്ക് പിന്നിൽ.

'കിവാമി ഒമകാസേ കോഴ്സ് ' എന്ന പേരിൽ അവതരിപ്പിച്ച സുഷിയിൽ 20 പീസുകൾ അടങ്ങിയിട്ടുണ്ട്. ജപ്പാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ച പ്രത്യേക ചേരുവകൾ കൊണ്ട് പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഈ വിഭവത്തിന് 3,50,000 ജാപ്പനീസ് യെൻ ( 2 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ ) ആണ് വില.

പസഫിക് ബ്ലൂ ഫിൻ ട്യൂണ, വിവിധ മത്സ്യങ്ങൾ, വടക്കൻ അറ്റ്‌ലാന്റിക് കടലിൽ നിന്നുള്ള തിമിംഗല മാംസം, ചൈനീസ് മറ്റ്സുറ്റാകെ കൂൺ, ഇറ്റാലിയൻ ബ്ലാക്ക് ട്രഫിൾസ്, ഭക്ഷ്യയോഗ്യമായ സ്വർണത്തരികൾ തുടങ്ങിയവയാണ് ചേരുവ. 2023ലാണ് തങ്ങളുടെ രാജകീയ വിഭവത്തിന്റെ പേരിൽ സുഷി കിരിമോൺ ഗിന്നസ് ലോക റെക്കാഡിൽ ഇടംനേടിയത്.

ഫിലിപ്പീനോ ഷെഫ് ആയ ആഞ്ചലീറ്റോ അറനേറ്റ ജൂനിയർ 2010ൽ തയ്യാറാക്കിയ സുഷിയുടെ റെക്കാഡാണ് കിവാമി ഒമകാസേ കോഴ്സ് തകർത്തത്. 24 കാരറ്റ് ഗോൾഡ് ലീഫ്, ഡയമണ്ട് എന്നിവയാൽ അലങ്കരിച്ച ഈ സുഷിക്ക് 91,800 ഫിലിപ്പൈൻ പെസോസ് ആയിരുന്നു വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360