SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.07 PM IST

'പ്രൾഹാദ്  ജോഷി  ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കുന്നയാൾ, രാജ്യത്തെ സ്ത്രീകൾ ഇത്  ഒരിക്കലും അംഗീകരിക്കില്ല'

rahul-gandhi
രാഹുൽ ഗാന്ധി,​ പ്രൾഹാദ് ജോഷി

ന്യൂഡൽഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയ്‌ക്കെതിരെ രൂക്ഷവിമ‌ർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പ്രൾഹാദ് ജോഷി ഏറ്റവും നീചനായ മനുഷ്യനാണെന്നാണ് രാഹുൽ ഗാന്ധിയുടെ വിമ‌ർശനം. ഇങ്ങനെ ഒരാളെ ബിജെപി വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത് രാജ്യത്തെ വിദ്യാർ‌ത്ഥികളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

2002-ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ കാലാവധി തികയുന്നതിന് മുൻപ് വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ പ്രൾഹാദ് ജോഷി ന്യായീകരിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. കേന്ദ്ര മന്ത്രിസഭയിൽ മറ്റ് നിരവധി നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൾഹാദ് ജോഷിയെ തന്നെ വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

'ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനേക്കാൾ മോശപ്പെട്ട കാര്യം വേറെയില്ല. പ്രൾഹാദ് ജോഷിയുടെ നിയമനം നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെയും രാജ്യത്തെ വിദ്യാർത്ഥികളെയും അപമാനിക്കുന്നതിന് തുല്ല്യമാണ്. കോടിക്കണക്കിന് പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളുടെ ചുമതലയാണ് ഇത്തരം ഒരു വ്യക്തിയെ ഏൽപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകൾ ഇത് ഒരിക്കലും അംഗീകരിക്കില്ല' - രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഈ വിഷയത്തിൽ ലോക്സഭയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ മോചിപ്പിക്കാൻ പിന്തുണ നൽകിയ ഒരാളെ വിദ്യാഭ്യാസ മന്ത്രിയാക്കുന്നതിലൂടെ രാജ്യത്തെ പെൺകുട്ടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

English Summary

Rahul Gandhi strongly criticized Pralhad Joshi, calling him a "defender of rapists" over his remarks concerning an alleged rape case. Rahul Gandhi accused the minister of protecting the accused instead of supporting the victim and demanded accountability. The exchange has intensified the political confrontation between the opposition and the ruling party over the handling of crimes against women.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRALHAD JOSHI, RAHULGANDHI, EDUCATION MINISTER, CONGRESS, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360