SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.17 PM IST

അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു സാംസൺ ടീമിലേക്ക്? സെലക്ടർമാർ കടുത്ത തീരുമാനമെടുക്കണമെന്ന് മുൻ ക്യാപ്റ്റൻ

READ ENGLISH VERSION
sanju-samson-
സഞ്ജു സാംസൺ

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണർ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ച വീണ്ടും സജീവമാകുന്നു. സഞ്ജു സാംസൺ ആണോ അഭിഷേക് ശർമയാണോ ഓപ്പണർ സ്ഥാനത്തേക്ക് യോഗ്യനെന്ന ചർച്ചയ്ക്കാണ് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്.

സിംബാബ്‌വെ പര്യടനത്തിൽ അഭിഷേക് ശർമയുടെ പ്രകടനം നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനെ തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായങ്ങൾ ഉടലെടുക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്താണ് സ‌ഞ്ജുവിന്റെ തിരിച്ചുവരവിനെ സംബന്ധിച്ചുള്ള അഭിപ്രായം പങ്കുവച്ചത്.

സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച വൈഭവ് സൂര്യവംശി ഓപ്പണർ സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച സാഹചര്യത്തിൽ മറ്റൊരു ഓപ്പണർ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അവസാന അഞ്ച് ട്വന്റി20 ഇന്നിംഗ്സുകളിലും കാര്യമായ സ്കോർ കണ്ടെത്താൻ അഭിഷേക് ശർമയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ടീമിന്റെ താൽപര്യം മുൻനിർത്തി സെലക്ടർമാർ കടുത്ത തീരുമാനം എടുക്കേണ്ട സമയമായെന്ന് ശ്രീകാന്ത് പറഞ്ഞു.

'സഞ്ജു സാംസണിന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സെലക്ടർമാർ ധൈര്യമായ തീരുമാനം എടുക്കേണ്ടിവരും'- ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. അതേസമയം ഇന്ത്യൻ ക്രിക്കറ്റിലെ "റാറ്റ് റേസ്" എന്ന മത്സരമനോഭാവത്തിന്റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു ജിയോസ്റ്റാറിന്റെ ബിലീവ് എന്ന ഷോയിൽ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

English Summary

Debate has reignited over India's T20 opener, with Sanju Samson gaining traction over Abhishek Sharma following Sharma's disappointing Zimbabwe tour. Former captain Kris Srikkanth advocated for Samson's return, citing Sharma's recent struggles and Vaibhav Suryavanshi securing an opening spot. Samson earlier stated he doesn't wish to be part of cricket's 'rat race'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, ABHISHEK SHARMA, INDIA T20 TEAM, INDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360